Tuesday, December 11, 2007

ഇതു നാന്‍സിയുടെ ലോകം

നാന്‍സിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ അടര്‍ന്നു വീണുവൊ..
ഇല്ല ..വീഴില്ല എന്ന സത്യം തിരിച്ചറിഞ്ഞു. അവരുടെ
കുട്ടത്തില്‍ ഒരാളായി , വികരങ്ങളില്ലാതെ , വിഷമങ്ങളില്ലാതെ,
പ്രതീക്ഷകളില്ലാതെ ശൂന്യതയുടെ ലോകത്ത് തനവശേഷിച്ചിരിക്കുന്നു.
പക്ഷേ ഓര്‍മകള്‍ക്ക് വിട പറയനാനൂവുന്നില്ല.

അവസാനമായി അശോക് പറഞ്ഞ വാക്കുകള്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍
ഞെട്ടിച്ചു കളഞ്ഞു.
"സീ നാന്‍സി ടേക്ക് ഇറ്റ്‌ ഈസി .. ഇതൊന്നും വലിയ കാര്യമല്ല.
നിയെന്താ സാവിത്രിയാകാന്‍ നോക്കുന്നോ. നോക്കു.
ബി പ്രാക്ടിക്കല്‍ ഇന്‍ ലൈഫ്. "

റോസ് മോള്‍ ടീച്ച് റുടെ കണ്ണ് വെട്ടിച്ചിട്ടാണൂ ക്ലാസ്സ്
കട്ട് ച്തെയ്യ്തു അവന്‍റെ കൂടെ കുടിയത്.
അശോകിന്‍റെ പപ്പയും മമ്മിയും വലിയമ്മച്ചി അസുഖം
ആയതിനാല്‍ നാട്ടില്‍ പോയിരിക്കുന്നു വീട്ടില്‍ ആരും ഇല്ല
എന്ന് പറഞ്ഞാണ് തന്നെ കുട്ടി കൊണ്ടു പോയത്

ജീവതത്തില്‍ ആദ്യമായ് പുരുഷ സ്പര്‍ശനം തിരിച്ചറിഞ്ഞ
തനിക്ക് അതൊരു സ്വര്‍ഗീയ അനുഭൂതി ആയി മാറിയിരുന്നു.
അശോകിനെ പിരിയാന്‍ തനിക്ക് ഒരിക്കലും ആകുമായിരുന്നില്ല.
ആദ്യമായ് സ്നേഹം എന്തെന്ന് അറിഞ്ഞത് അവനില്‍ നിന്നാണ്.
അപ്പയെ പിരിഞ്ഞു ഏകാന്തതുടെ മറവില്‍ ഒരു ജീവശ്ചവമായി
വസിക്കുന്ന അമ്മക്ക് തന്നെ സ്നേഹിക്കാനോ അറിയനോ
കഴിഞ്ഞിരുന്നില്ല. പാവം അമ്മ .അവര്‍ക്ക്
എല്ലാം താനായിരുന്നു . ജീവിതത്തില്‍ സന്തോഷ്മെന്തന്നറിഞ്ഞിട്ടില്ലാത്ത
അവരുടെ മേല്‍ ഇതാ താന്‍ വീണ്ടും ഒരഗ്നി തിലകം
ചാര്‍ത്തിയിരിക്കുന്നു. കരയാന്‍ നാന്‍സി ആവുന്നത്ര ശ്രമിച്ചു . പറ്റുന്നില്ല.
ആരും തന്‍റെ ദുഃഖം കണ്ടില്ല. ആരും തന്നോടു ഒന്നും ചോദിച്ചില്ല.
പലപ്പോഴും ആഗ്രഹിച്ചു
ആരെങ്ങിലും "എന്ത് പറ്റി "
എന്നെന്നു ഒന്നു ചോദിച്ചിരുന്നെങ്കില്‍' ........................................
മിനിയും ആശയും സ്നേഹയും ആരും തന്‍റെ വേദന കണ്ടില്ല.
ആന്‍ ടീച്ചര്‍ എങ്കിലും തന്‍റെ മാനസിക അവസ്ഥ
മനസ്സിലാക്കുമെന്ന് താന്‍ കരുതിയത് വെറുതെ ആയി.
തലവേദന എന്ന് പറഞ്ഞു ക്ലാസ്സില്‍ കമഴ്ന്നു
കിടന്നപ്പോള്‍ അനുപമ മിസ്സ്‌ തന്നോടു വിവരും
ചോദിക്കുമെന്നു കരുതി കാത്തിരുന്നു.
ആരും കണ്ടില്ല , ചോദിച്ചുമില്ല .എങ്കില്‍ .. എങ്കില്‍ .. ഒരു പക്ഷെ താനിത് ചെയ്യുകയില്ലിരുന്നു
.ശോ ... എപ്പോഴെങ്കിലും ഒന്നു വിങ്ങി വിങ്ങി കരയാന്‍ സാധിച്ചിരുന്നെങ്കില്‍ .....

ആരെയൂം വേദനിപ്പിച്ച്ചു സംസാരിക്കാന്‍ അറിയില്ലായിരുന്നു.
അതുകൊണ്ട് തന്നെ അശോക് പറഞ്ഞതിനോട് ഒട്ടും
യോജിക്കാന്‍ കഴിഞില്ല. മെഡിക്കല്‍ കോളേജിലെ
ചവറ്റുകുട്ടയില്‍ വിറങ്ങലിച്ചു കിടക്കുന്ന ഒരു മാംസ
പിണ്ടത്തെ ദുസപ്നം കാണാന്‍ ആവുമായിരുന്നില്ല.
" പന്ത്രണ്ടാം ക്ലാസ്സില്‍. പഠിക്കുന്ന നാന്‍സി പ്രസവിച്ചു എന്ന് പറയുന്ന
സമൂഹത്തെ എങ്ങനെ നേരിടണം എന്നറിയാതെ പകച്ചു നിന്ന
തന്‍റെ മുന്‍പില്‍ വേറെ വഴി ഉണ്ടായിരുന്നില്ല.
"ഇതെല്ലം നിസ്സാര മായ കാര്യങ്ങള്‍." എന്ന് പറഞ്ഞു അശോക്
കൈ ഒഴിഞ്ഞപ്പോള്‍ തനിക്ക് തന്ന സ്വപ്നങ്ങള്‍ എല്ലാം കാറ്റില്‍
പറന്നു പോയതുപോലെ തോന്നി. അതിന് ശേഷം
അശോകിനെ കണ്ടതേ ഇല്ല. പല പ്രാവശ്യം ഫോണില്‍ വിളിച്ചു ,
കാണാന്‍ ശ്രമിച്ചു . ഒന്നിനും തയ്യാറാകാതിരുന്ന
അവന്‍റെ മുന്പില്‍ താന്‍ വെറുമൊരു കച്ചിതുരുന്പായി മാറിയോ?.
തനിക്ക് നല്കിയ മോഹന വാഗ്ദാനങ്ങള്‍ ...
തന്നെ മറോട് ചേര്‍ത്ത് കൊതിയോടോതിയരഹസ്യങ്ങള്‍` ..... ഫാനില്‍ തുങ്ങിയ
കയറിന്‍റെ കുരുക്ക് മുറുകുംപോഴും
അതെല്ലാം ഒര്ഗ്നി ഗോളമായ് തന്‍റെ മുന്‍പില്‍
നില്ക്കുന്നു ഉണ്ടായിരുന്നു.


3 comments:

ഫസല്‍ ബിനാലി.. said...

Thudaruka, ezhuthitheliyatte
aashamsakal...

ഏ.ആര്‍. നജീം said...

ആശയം പഴയതെങ്കിലും ഹൃദ്യമായി എഴുതിയിരിക്കുന്നു...
തുടര്‍ന്നും എഴുതൂ..വിഭിന്നങ്ങളായ വിഷയങ്ങള്‍ കഥകളായി പുനര്‍‌ജനിക്കട്ടെ..
ആശംസകള്‍

ശ്രീ said...

പതിവു കഥകളില്‍‌ നിന്നും വ്യത്യസ്തമല്ല. എങ്കിലും ഇനിയുമെഴുതുക...