Thursday, December 6, 2007

ആഗ്രഹം !

സാറാ.ജി


ഇല്ല . ഞാന്‍ വരില്ല. ക്രിസ്‌തുമസിന്‌ അമ്മ വിളിച്ചപ്പോള്‍ തീര്‍ത്തും പറഞ്ഞു. ഈ മനോഹരമായ സാമ്രാജ്യം വിട്ട്‌ എങ്ങനെ പോകും. കഴിഞ്ഞ വര്‍ഷം അപ്പാ ക്ഷണിച്ചപ്പോഴും പോയില്ല. അപ്പായ്‌ക്കു എന്നെ എന്തിരിഷ്‌ട്ടമായിരിന്നു എന്നോ. എന്നിട്ടും പോകാന്‍ തോന്നിയില്ല.

എന്താണാവോ എനിക്കു മാത്രം പോകാന്‍ വിഷമം. എല്ലാവരും പോയി. മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ഒക്കെയായി എത്രയോ പേര്‍. പാവം ടോണിക്കുട്ടി, ആകെ കാണാന്‍ വരുന്ന ഒരു പേരക്കിടാവ്‌ അവന്‍ മാത്രമാണ്‌. ഓര്‍മ്മ ശരിയാകുന്നില്ല. അല്ലെങ്കില്‍ പോയവരുടെഒരു നീണ്ട പട്ടിക തന്നെ തയ്യാറാക്കമായിരുന്നു. വയസ്സ്‌ ഇരുന്നുറു കഴിഞ്ഞിട്ടും ഒന്നിനും ഒരു പ്രയാസവുമില്ല. ദൈവം സഹായിച്ച്‌ എല്ലാം ഉണ്ട്‌.വേണ്ടപ്പെട്ടവരെല്ലാം പോയി. എന്നിട്ടും ആരുമില്ല എന്ന തോന്നലില്ല. തലമുറകള്‍ എത്ര കഴിഞ്ഞു.ഈ ലോകത്തിനു വന്ന മാറ്റം.അഞ്ചു വയസ്സുള്ളപ്പോള്‍ സ്‌ളേറ്റും പെന്‍സിലും പിടിച്ച്‌ സ്‌കൂളില്‍ പോയത്‌ ഇപ്പോഴും ഓര്‍ക്കുന്നു.ഇന്നോ..കൊച്ചു കൊച്ചു..കൊച്ചു.. മക്കളാരും സ്‌കൂളില്‍ പോകുന്നില്ല. എല്ലാവര്‍ക്കും കമ്പുട്ടര്‍ ഉണ്ട്‌. ആരും സ്‌കൂളില്‍ പോകുന്നില്ല. എല്ലാവരും ഭയങ്കര ബിസി ആണ്‌. ചെറിയ പ്രായത്തില്‍ തന്നെ എന്തു കാശാണ്‌. ആറുവയസ്സുകാരന്‍ അബ്രഹാം ചൊവ്വായില്‍ പോയി വന്ന കഥകള്‍ കേട്ടിട്ട്‌ കൊതിയാവുന്നു. എന്നെ കൊണ്ടു പോകാമെന്ന്‌ ഏറ്റിട്ടുണ്ട്‌. എന്നാണാവോ എന്തോ... അവനു ഞാന്‍ ഉണ്ടാക്കി കൊടുത്ത അവലോസ്‌ ഉണ്ട അവന്‍ തിന്നില്ല. പകരം തന്ന ചൊവ്വ സ്വീറ്റസിന്‌ എന്തൊരു രുചിയായിരുന്നു. ഞാന്‍ എങ്ങനെ അവനെ കുറ്റപ്പെടുത്തും...

എന്തെല്ലാം അസുഖകളായിരുന്നു. ഒരു പൂ ഇറുക്കുന്ന ലാഘവത്തോടെ ഡോക്‌ടറുമാര്‍ എല്ലാം മാറ്റിയില്ലേ. ഗുളികകള്‍ എല്ലാം നിര്‍ത്തിയിട്ട്‌ കാലം എത്രയായി. ഇപ്പോഴും ഒരു നാല്‌പതു വയസ്സിന്‍റെ ആരോഗ്യമുണ്ട്‌. പ്രായം തോന്നുന്നതേയില്ല.

റോയിച്ചന്‍ മിനിയെ കൊണ്ടു പോകാന്‍ വന്നപ്പോള്‍ വിളിച്ചപ്പോഴും ഇതു തന്നെയാണ്‌ പറഞ്ഞത്‌. എങ്ങനെ ഞാന്‍ വരും. ഈ ലോകത്തിന്‍റെ ദിനം തോറുമുള്ള ഉയര്‍ച്ച കണ്ടിട്ട്‌ എനിക്ക്‌ വരാന്‍ തോന്നുന്നില്ല. എനിക്കു ഇനിയും ജീവിക്കണം.ഒരു മുന്നൂറു വര്‍ഷമെങ്കിലും. പണ്ടേ ഞാന്‍ പറയാറുണ്ടായിരുന്ന ആഗ്രഹമല്ലേ.നിര്‍ബന്‌ധിക്കരുത്‌.

പത്തു മക്കളെ പ്രസവിച്ച വിഷമം ഓര്‍ക്കുമ്പോള്‍ ഈ കാലത്തു ജനിച്ചിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നു. ഇന്നായിന്നിരുന്നെങ്കില്‍ കുഞ്ഞുങ്ങളെല്ലാം മേശപ്പുറത്തെ പെട്ടിയില്‍ ജനിച്ചേനേം. വളര്‍ത്താനാണെങ്കില്‍ ഇഷ്‌ടം പോലെ റോബേര്‍ട്ടസും. എന്തൊരു ഭാഗ്യം. അങ്ങു പോയവര്‍ക്കു ഒന്നും ഇതൊന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി.

പക്ഷേ ഇനിയും പോയേ പറ്റു. അല്ലെങ്കില്‍ അവരെന്നെ വലിച്ചുകൊണ്ട്‌ പോകും. എത്ര തവണ പറഞ്ഞതാണ്‌ വരുന്നില്ല എന്ന്‌. മക്കളായി പോയില്ലേ. ഇനിയും എതിര്‍ക്കാന്‍ പറ്റില്ല. ആയിരം വര്‍ഷം കണ്ടാലും കൊതി തീരാത്ത, ഓരോ ദിവസവും പുതിയ പുതിയ ടെക്‌നോളജിയുമായ വരുന്ന സുന്ദരമായ ഈ ലോകമാകുന്ന ഭവനം വിട്ടു പോകാന്‍ എനിക്കു എങ്ങനെയാണ്‌ സാധിക്കുക. എനിക്കു പോകാന്‍ മടിയാണ്‌. ഒരോന്നോര്‍ത്തിരന്നപ്പോള്‍ നിദ്രയുടെ മന്ദമാരുതന്‍ കണ്‍പോളകളെ തഴുകുന്നുതുപോലെ തോന്നി.
അതാ എന്നെ കൊണ്ടു പോകാന്‍ അവര്‍ വന്നു കഴിഞ്ഞു. എനിക്കു പോകാന്‍ നേരമായി.ഞാന്‍ പോകട്ടെ.

എന്തൊരു ജനക്കുട്ടം..എത്ര പേരാണ്‌ എന്നെ സ്വീകരിക്കാന്‍ വന്നിരിക്കുന്നത്‌. അപ്പ, അമ്മ, സഹോദരങ്ങള്‍, എന്‍റെ പ്രീയ ഭര്‍ത്താവ്‌, പുന്നാര മക്കള്‍, ഏകദേശം പത്തു തലമുറകളിലായി വരുന്ന ,എന്‍റെ കൊച്ചു മക്കള്‍.. അനേകം പേര്‍. മക്കള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇത്ര നാളും ചെല്ലാത്തതിന്‌ പരാതി പറഞ്ഞു. ഞാന്‍ പറഞ്ഞു.ടമക്കളെ എന്തിനാ എന്നെ നിര്‍ബന്‌ധിച്ചത്‌. ഒരു അഞ്ഞുറു വര്‍ഷമെങ്കിലും അമ്മ ഭുമിയില്‍ ജീവിക്കയില്ലായിരുന്നോ?ട

അപ്പോള്‍ എന്‍റെ പ്രീയപ്പെട്ട സീമന്തപുത്രന്‍ പറഞ്ഞു.

ടഅങ്ങോട്ടു നോക്കൂ. അമ്മ കഴിഞ്ഞ ഇരുന്നുറു വര്‍ഷം കണ്ടതും ഇനിയും വരാനിരിക്കുന്നതുമായ എല്ലാ പുതിയ ടെക്‌നോളജിയും ഇവിടെ ഉണ്ട്‌. സൂര്യനും ചന്ദ്രനും എല്ലാ നക്ഷത്ര സമൂഹത്തിന്‍റെയും രഹസ്യം ഇവിടെയാണ്‌. സമസ്‌ത ലോകത്തിന്‍റെയും ഉറവിടമായ ഈശ്വരന്‍റെ കൈവേലയാണ്‌ ഇതെല്ലാം. ഇവിടെ അമ്മക്കൂ ഏതു ടെക്‌നോളജിയും കാണാം.
പെട്ടെന്ന്‌ ഉറക്കെ കരഞ്ഞ്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. നോക്കിയപ്പോള്‍ മോള്‍ ട്യഷന്‍ കഴിഞ്ഞ്‌ വിളിക്കുന്നു.

ഇളിഭ്യയായി ഉണര്‍ന്ന, എന്‍റെ മനസ്സില്‍ ഒരു നാണക്കേട്‌ തോന്നി.
അഞ്ഞുറു വര്‍ഷം ജീവിക്കാനുള്ള, എന്‍റെ...ഒരാഗ്രഹമേ.




No comments: