OK! ഞാനെന്‍റെ മനസ്സിലെ വിഷം ഒന്നാദ്യം ഇറക്കിക്കോട്ടേ! അക്ഷരപിശകല്ല, വിഷം തന്നെ വിഷമം അല്ല !
ഈ ആണ്‍ ജാതിയെല്ലാം ഇങ്ങനാണോ? ഒരു പെണ്‍ ജാതി കുറുകിയ ഇറുകിയ ഒരുടുപ്പിട്ടാല്‍ അവന്‍റെ മനസ്സു ചാഞ്ചാടുമോ? ഇക്കിളി കൂട്ടുമോ? അത് അവന് വേണ്ടി മാത്രമുള്ള സ്വകാര്യ വിരുന്നായി കരുതി ഏറ്റെടുക്കുമോ? അവനെ അവനെ മാത്രം വശീകരിക്കാനുള്ള ശ്രമമായി കണ്ടു അര്മ്മാദിക്കുമോ?
ഹ ഹ ഹ ! അവന്‍റെ അരികിലുള്ള അവനെപ്പോലുള്ള മറ്റവന്മാരെ അവന്‍ മറക്കുമോ?
അത് അവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ "compromise" ചെയ്യുകയാണ് എന്നവനറിയുന്നുണ്ടോ? അവനിലുളവാകുന്ന വികാരങ്ങള്‍ക്ക് അവന്‍ മാത്രമാണ് ഉത്തരവാദി എന്നവനറിയുന്നുണ്ടോ? അവള്‍ക്ക് ഒരു മനുഷ്യ ജീവി ആയിമാത്രം ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തെ ഭീഷണിപ്പെടുത്തൂകയാണ് എന്നവനറിയുന്നുണ്ടോ?
Friday, January 18, 2008
Tuesday, December 11, 2007
ഏപ്രില്‍ ഒന്നിന്‍റെ മായാത്ത ഒരോര്‍മ്മ
സാറാ.ജി
പുറത്തു ചുട്ടു പൊള്ളുന്ന മീനച്ചൂടിന്‍റെ പൊരി വെയില്‍.
അകത്ത് അതിലും വലിയ വെപ്രാളം. പരീക്ഷ എന്ന അഗ്നി ഗോളത്തില്‍
ഉരുകിക്കൊണ്ടിരിക്കുന്ന സമയം.
അന്നു ഞാന്‍ തിരുവല്ല മാര്‍ത്തോമ്മ കോളജില്‍
ഒന്നാം വര്‍ഷ ഡിഗ്രിക്കു പഠിക്കുകയാണ്. ഹോസ്‌ററലില്‍ ഞങ്ങള്‍
നാലു പേരാണ് റൂമില്‍ ഉണ്ടായിരുന്നത്. ലിസി,റൂബി,അനിത,പിന്നെ
ഞാനും. പെണ്‍കുട്ടികള്‍ മാത്രം ഉള്ള, പ്രത്യേകിച്ചും കന്യാസ്‌ത്രീകളുടെ
സ്‌ഥാപനങ്ങളില്‍ പഠിച്ചിരുന്ന എനിക്ക് ആണ്‍കുട്ടികളോട്
സംസാരിക്കാന്‍ ഭയവും നാണവുമായിരുന്നു.
അന്നുവരെ കോളജ് ഇലക്ഷന്‍റെ രസവും ബഹളവും ഒന്നും
അറിവില്ലാതിരുന്ന എനിക്ക് ആ വര്‍ഷം ഉത്‌സവം
പോലെയായിരുന്നു. ഇന്നത്തെ ഗതാഗതമന്ത്രിയായ
ശ്രീമാന്‍ മാത്യൂ ടി തോമസ് കോളജ് രാഷ്‌ട്രീയത്തില്‍
കൊടി കുത്തി വാഴുന്ന കാലം. വേറെയും സ്‌ഥാനാര്‍ഥികള്‍
ധാരാളം ഉണ്ടായിരുന്നെങ്കിലും എന്‍റെ മനസ്സില്‍ തങ്ങി
നിന്നത് ഒരു മുഖം മാത്രം. കുരുവിള. കക്ഷി കൗണ്‍സിലര്‍
സ്‌ഥാനത്തേക്ക് മല്‍സരിക്കുകയാണ്. ഞാന്‍ അറിയാതെ
അയാള്‍ എന്‍റെ മനസ്സിന്‍റെ അകത്തളത്തില്‍ കയറിപ്പറ്റി.
ഒരോ പ്രാവശ്യവും വോട്ടു ചോദിക്കാന്‍ വരുമ്പോഴും
ആകപ്പാടെ പരവശയായ ഒരു പ്രതീതി.
എന്തോ അയാളോട് ഒരു പ്രത്യേക സ്‌നേഹം.
എന്‍റെ അടുത്ത കൂട്ടുകാരി ലിസിയോട് മാത്രം പറഞ്ഞു്.
"കുരുവിള നല്ല പയ്യനാണ്.എനിക്ക് അയാളെ ഇഷ്‌ടമാണ്."
അയാളുടെ എല്ലാ നോട്ടീസും എടുത്തു സൂക്ഷിച്ചു വച്ചു.
ലിസി എന്നെ കളിയാക്കാന്‍ കുരുവിളയുടെ ഫോട്ടോയുള്ള
നോട്ടീസുകള്‍ ഒക്കെ എനിക്ക് കൊണ്ട് തരുമായിരുന്നു.
അതെല്ലാം ഒരു നിധി പോലെ സൂക്ഷിച്ചു വെക്കുമായിരുന്നു.
കുരുവിള ഇതൊന്നും അറിഞ്ഞിരുന്നതുമില്ല.
ഇലക്ഷന്‍ കഴിഞ്ഞതോടെ മഴ പെയ്‌തു തോര്‍ന്നതു
പോലെയായി. കുരുവിള ജയിച്ചതുമില്ല. നിരാശയുടെ
നേരിയ നിഴല്‍ മനസ്സിനെ മൂടി. മാസങ്ങള്‍ കഴിഞ്ഞു.
പിന്നെ പിന്നെ എല്ലാം ഒരോര്‍മ്മയായി.
പരീക്ഷ എന്ന തപസ്യയില്‍ മുഴുകിയിരിക്കുകയാണ്
ഹോസ്‌ററലിലെ അന്തേവാസികളായ ഞങ്ങളെല്ലാവരും.
ആ ആഴ്‌ചയില്‍ എനിക്ക് അത്യാവശ്യമായി വീട്ടില്‍
പോകേണ്ട ആവശ്യമുണ്ടായിരുന്നു.
വീട്ടില്‍ പോയിട്ടു ആരു തിരിച്ചു വന്നാലും
പിന്നെ ഒരു തട്ടുകട പ്രതീതിയാണ്. ക പ്പയോ
മീന്‍കറിയോ. ബീഫ് ഉലര്‍ത്തിയതോ എന്തെങ്കിലും കാണും
.അടുത്ത റൂമിലുള്ളവരെക്കുടെക്കൂട്ടി എല്ലാവരും കൂടി കഴിക്കും.
അതൊരു രസം തന്നെയായിരുന്നു.
തീറ്റ ഒക്കെ കഴിഞ്ഞപ്പോള്‍ ലിസി പറഞ്ഞു.
"നിനക്കൊരു കത്തുണ്ട്. " "എവിടെ?"
കത്തു പൊട്ടിച്ചു വായിച്ച എനിക്ക് സന്തോഷം
അടക്കാനായില്ല. നിലാവുള്ള ദിവസങ്ങളില്‍ ഞാന്‍
സ്വപ്‌നം ക ണ്ടിരുന്നതുപോലെ കുരുവിളയുടെ
മനോഹരമായ ഒരു പ്രണയലേഖനം. മങ്ങി
മറഞ്ഞു പോയ എന്‍റെ സ്വപ്‌നങ്ങള്‍ക്കു നിറവും
ജീവനും വെച്ചതു പോലെ.
" പ്രീയപ്പെട്ട.. .. .. .. .. മോളെ, നിന്‍റെ
സ്‌നേഹത്തിന്‍റെ മാറ്ററിയാന്‍ ഞാന്‍
താമസിച്ചു പോയതില്‍ ആദ്യമായി ക്ഷമ ചോദിക്കുന്നു.. .. .. "
എന്നു തുടങ്ങുന്ന ഒരു ഹൃദയഹാരിയായ സ്‌നേഹസമ്മാനം.
ഒരു നിമിഷം എല്ലാം മറന്ന് ഞാന്‍ കുരുവിള
രാജകുമാരനുമൊത്ത് ആകാശത്തിന്‍റെ
ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നു. അവിടെ ചില്ലു
കൊട്ടാരത്തില്‍ താമസം തുടങ്ങവേ..
ആരുടയോ ഉറക്കെയുള്ള പൊട്ടിച്ചിരിയില്‍ അതാ
ഞങ്ങളുടെ ചില്ലു കൊട്ടാരം പൊട്ടിച്ചിതറുന്നു.
ിവാസ്വപ്‌നത്തില്‍ നിന്നുണര്‍ന്ന ഞാന്‍
കാണുന്നത് ഏപ്രില്‍ ഫൂള്‍ പറഞ്ഞ് എനിക്കു
ചുറ്റും ആര്‍ത്തു ചിരിക്കുന്ന എന്‍റെ പ്രിയപ്പെട്ട
കൂട്ടുകാരെയാണ്. സ്‌ഥലകാല ബോധം വന്ന
എനിക്ക് ചമ്മലകറ്റാന്‍ കട്ടിലിലുണ്ടായിരുന്ന
പുതപ്പിനെ ആശ്രയിക്കേണ്ടി വന്നു. പിന്നീടാണ്
അറിഞ്ഞത് എന്‍റെ സ്വപ്‌നത്തിലെ രാജകുമാരന്‍റെ
വില്ലന്‍ വേഷം അണിഞ്ഞത് എന്‍റെ ഏറ്റവും
പ്രിയ കൂട്ടുകാരി ലിസിയാണ് എന്ന്.
ഇതു നാന്‍സിയുടെ ലോകം
നാന്‍സിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ അടര്‍ന്നു വീണുവൊ..
ഇല്ല ..വീഴില്ല എന്ന സത്യം തിരിച്ചറിഞ്ഞു. അവരുടെ
കുട്ടത്തില്‍ ഒരാളായി , വികരങ്ങളില്ലാതെ , വിഷമങ്ങളില്ലാതെ,
പ്രതീക്ഷകളില്ലാതെ ശൂന്യതയുടെ ലോകത്ത് തനവശേഷിച്ചിരിക്കുന്നു.
പക്ഷേ ഓര്‍മകള്‍ക്ക് വിട പറയനാനൂവുന്നില്ല.
അവസാനമായി അശോക് പറഞ്ഞ വാക്കുകള്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍
ഞെട്ടിച്ചു കളഞ്ഞു.
"സീ നാന്‍സി ടേക്ക് ഇറ്റ് ഈസി .. ഇതൊന്നും വലിയ കാര്യമല്ല.
നിയെന്താ സാവിത്രിയാകാന്‍ നോക്കുന്നോ. നോക്കു.
ബി പ്രാക്ടിക്കല്‍ ഇന്‍ ലൈഫ്. "
ജീവതത്തില്‍ ആദ്യമായ് പുരുഷ സ്പര്‍ശനം തിരിച്ചറിഞ്ഞ
ആരെയൂം വേദനിപ്പിച്ച്ചു സംസാരിക്കാന്‍ അറിയില്ലായിരുന്നു.

റോസ് മോള്‍ ടീച്ച് റുടെ കണ്ണ് വെട്ടിച്ചിട്ടാണൂ ക്ലാസ്സ്
കട്ട് ച്തെയ്യ്തു അവന്‍റെ കൂടെ കുടിയത്.
അശോകിന്‍റെ പപ്പയും മമ്മിയും വലിയമ്മച്ചി അസുഖം
ആയതിനാല്‍ നാട്ടില്‍ പോയിരിക്കുന്നു വീട്ടില്‍ ആരും ഇല്ല
എന്ന് പറഞ്ഞാണ് തന്നെ കുട്ടി കൊണ്ടു പോയത്
ജീവതത്തില്‍ ആദ്യമായ് പുരുഷ സ്പര്‍ശനം തിരിച്ചറിഞ്ഞ
തനിക്ക് അതൊരു സ്വര്‍ഗീയ അനുഭൂതി ആയി മാറിയിരുന്നു.
അശോകിനെ പിരിയാന്‍ തനിക്ക് ഒരിക്കലും ആകുമായിരുന്നില്ല.
ആദ്യമായ് സ്നേഹം എന്തെന്ന് അറിഞ്ഞത് അവനില്‍ നിന്നാണ്.
അപ്പയെ പിരിഞ്ഞു ഏകാന്തതുടെ മറവില്‍ ഒരു ജീവശ്ചവമായി
വസിക്കുന്ന അമ്മക്ക് തന്നെ സ്നേഹിക്കാനോ അറിയനോ
കഴിഞ്ഞിരുന്നില്ല. പാവം അമ്മ .അവര്‍ക്ക്
എല്ലാം താനായിരുന്നു . ജീവിതത്തില്‍ സന്തോഷ്മെന്തന്നറിഞ്ഞിട്ടില്ലാത്ത
അവരുടെ മേല്‍ ഇതാ താന്‍ വീണ്ടും ഒരഗ്നി തിലകം
ചാര്‍ത്തിയിരിക്കുന്നു. കരയാന്‍ നാന്‍സി ആവുന്നത്ര ശ്രമിച്ചു . പറ്റുന്നില്ല.
ആരും തന്‍റെ ദുഃഖം കണ്ടില്ല. ആരും തന്നോടു ഒന്നും ചോദിച്ചില്ല.
പലപ്പോഴും ആഗ്രഹിച്ചു
പലപ്പോഴും ആഗ്രഹിച്ചു
ആരെങ്ങിലും "എന്ത് പറ്റി "
എന്നെന്നു ഒന്നു ചോദിച്ചിരുന്നെങ്കില്‍' ........................................
മിനിയും ആശയും സ്നേഹയും ആരും തന്‍റെ വേദന കണ്ടില്ല.
ആന്‍ ടീച്ചര്‍ എങ്കിലും തന്‍റെ മാനസിക അവസ്ഥ
മനസ്സിലാക്കുമെന്ന് താന്‍ കരുതിയത് വെറുതെ ആയി.
തലവേദന എന്ന് പറഞ്ഞു ക്ലാസ്സില്‍ കമഴ്ന്നു
കിടന്നപ്പോള്‍ അനുപമ മിസ്സ് തന്നോടു വിവരും
ചോദിക്കുമെന്നു കരുതി കാത്തിരുന്നു.
ആരും കണ്ടില്ല , ചോദിച്ചുമില്ല .എങ്കില്‍ .. എങ്കില്‍ .. ഒരു പക്ഷെ താനിത് ചെയ്യുകയില്ലിരുന്നു
.ശോ ... എപ്പോഴെങ്കിലും ഒന്നു വിങ്ങി വിങ്ങി കരയാന്‍ സാധിച്ചിരുന്നെങ്കില്‍ .....
ആരെയൂം വേദനിപ്പിച്ച്ചു സംസാരിക്കാന്‍ അറിയില്ലായിരുന്നു.
അതുകൊണ്ട് തന്നെ അശോക് പറഞ്ഞതിനോട് ഒട്ടും
യോജിക്കാന്‍ കഴിഞില്ല. മെഡിക്കല്‍ കോളേജിലെ
ചവറ്റുകുട്ടയില്‍ വിറങ്ങലിച്ചു കിടക്കുന്ന ഒരു മാംസ
പിണ്ടത്തെ ദുസപ്നം കാണാന്‍ ആവുമായിരുന്നില്ല.
" പന്ത്രണ്ടാം ക്ലാസ്സില്‍. പഠിക്കുന്ന നാന്‍സി പ്രസവിച്ചു എന്ന് പറയുന്ന
സമൂഹത്തെ എങ്ങനെ നേരിടണം എന്നറിയാതെ പകച്ചു നിന്ന
തന്‍റെ മുന്‍പില്‍ വേറെ വഴി ഉണ്ടായിരുന്നില്ല.
"ഇതെല്ലം നിസ്സാര മായ കാര്യങ്ങള്‍." എന്ന് പറഞ്ഞു അശോക്
കൈ ഒഴിഞ്ഞപ്പോള്‍ തനിക്ക് തന്ന സ്വപ്നങ്ങള്‍ എല്ലാം കാറ്റില്‍
പറന്നു പോയതുപോലെ തോന്നി. അതിന് ശേഷം
അശോകിനെ കണ്ടതേ ഇല്ല. പല പ്രാവശ്യം ഫോണില്‍ വിളിച്ചു ,
കാണാന്‍ ശ്രമിച്ചു . ഒന്നിനും തയ്യാറാകാതിരുന്ന
അവന്‍റെ മുന്പില്‍ താന്‍ വെറുമൊരു കച്ചിതുരുന്പായി മാറിയോ?.
തനിക്ക് നല്കിയ മോഹന വാഗ്ദാനങ്ങള്‍ ...
തന്നെ മറോട് ചേര്‍ത്ത് കൊതിയോടോതിയരഹസ്യങ്ങള്‍` ..... ഫാനില്‍ തുങ്ങിയ
കയറിന്‍റെ കുരുക്ക് മുറുകുംപോഴും
അതെല്ലാം ഒര്ഗ്നി ഗോളമായ് തന്‍റെ മുന്‍പില്‍
നില്ക്കുന്നു ഉണ്ടായിരുന്നു.
Thursday, December 6, 2007
മോഹഭംഗം
സാറാ.ജി
മോഹമോ..മോഹഭംഗമോ അതോ സ്വന്തം സ്‌ത്രീതത്വത്തെ ചവിട്ടിയരച്ചതിനോടുള്ള വാശിയോ..ദേഷ്യമോ..ഭയങ്കര അരിശം തോന്നി.ഒന്നു തീര്‍ച്ചയായി. ഇനിയും പ്രതീക്ഷിക്കാനൊന്നുമില്ല. ജോലിക്കാരി സരസു എപ്പോഴും പറയുമായിരുന്നു "ചേച്ചി മുപ്പതു വയസ്സു കഴിഞ്ഞാല്‍ സ്‌ത്രീ ഒന്നുമില്ല. യൗവനം തീര്‍ന്നു." കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുമായിരുന്നു. വയസ്സിനു മൂത്തതെങ്കിലും അവരെന്നെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. പലപ്പോഴും ചോദിക്കണമെന്നോര്‍ത്തതാണ് അമ്പതു വയസ്സു കഴിഞ്ഞ നിങ്ങള്‍ എന്തിനാണ് കാമം തീര്‍ക്കാന്‍ റബറു വെട്ടുകാരന്‍റെ മാറോടണഞ്ഞതെന്ന്. പക്ഷേ കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല. പന്ത്രണ്ടു വര്‍ഷം മുന്‍പു വിധവയായ അവരുടെ മോഹങ്ങളെ തൊട്ടുണര്‍ത്താന്‍ വിജയനെങ്കിലും ഉണ്ടായിരുന്നല്ലോ എന്ന തോന്നല്‍. ഭര്‍ത്താവുണ്ടായിട്ടും സ്വന്തം മോഹങ്ങളെ താലോലിച്ചു കിടക്കാനല്ലാതെ ഒന്നിന്നും കഴിയുന്നില്ലല്ലോ എന്ന ഇച്ഛാഭംഗം. അതൊരു തരം പ്രതികാരമായിരുന്നു. എന്നെ ചതിച്ചതിനോടുള്ള വാശി. അയാളുമായി ഇനി ഒരു ബന്‌ധവും വേണ്ട എന്നു സ്വയം തീരുമാനിച്ചതാണ്. കാമം തീര്‍ക്കാന്‍ സ്‌ത്രീയെ ഒരുപഉപകരണമായി കാണുന്ന അയാളെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കൂട്ടിയും കിഴിച്ചും വളരെ അലോചിച്ചിട്ടും മനസ്സിലാകാത്തതായി ഇപ്പോഴും ഒരു കാര്യം ബാക്കി നില്‌ക്കുന്നു. ഇത്രയേറെ എന്‍റെ മനസ്സിനെ വേദനിപ്പിച്ച അ മനുഷ്യനെ എനിക്ക് എന്താണ് വെറുക്കാന്‍ കഴിയാത്തത്. ആ മാറില്‍ അലിയാന്‍ എന്തിനാണ് വെമ്പല്‍ കൊള്ളുന്നത്.?.ഒരിക്കലും തിരിച്ചറിയാന്‍ പറ്റാത്ത ഒരു വികാരം.
ആദ്യമൊക്കെ ദേഷ്യമായിരുന്നു. അതിലപ്പുറം വാശിയും. പലപ്പോഴും വിചാരിച്ചതാണ് വാശി തീര്‍ക്കാന്‍ ഒരു അവിഹിത ബന്‌ധം സ്ഥാപിച്ചാലോ എന്ന്. സാഹചര്യങ്ങള്‍ ധാരാളം ഉണ്ടായിരുന്നു.പിന്നെ പിന്നെ മനസ്സിനെ പതിയെ പഠിച്ചപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി. അയാളല്ലാതെ വേറൊരാളുമായി ശാരീരികമായും മാനസീകമായും ബന്‌ധം പുലര്‍ത്താന്‍ തനിക്കു പറ്റില്ല. അയാള്‍ക്കു പകരമായി എന്‍റെ മനസ്സില്‍ കുടിയേറി പാര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് സത്യം ഓര്‍ത്തപ്പോള്‍ സ്വയം വെറുപ്പും പുച്ഛവും തോന്നി. നാണം കെട്ടവള്‍.

ഇപ്പോഴാകട്ടെ ഒരു തരം നിസ്സംഗത. പാഴായിപ്പോകുന്ന ജീവിതം.
സ്‌നേഹത്തിന്‍റെ കണിക പോലുമില്ലാത്ത മനുഷ്യന്‍. പൈസയാണ് എല്ലാറ്റിനും മുന്നില്‍ എന്നു വിശ്വസിക്കുന്നവന്‍. ഭാര്യ മക്കളെ പ്രസവിക്കാനുള്ള ഒരുപഉപകരണം എന്നൊരിക്കല്‍ വിശേഷിച്ചപ്പോള്‍ എന്തു വിഷമമായിരുന്നു. ഇന്ന് അയാള്‍ക്കെല്ലാം അവളാണ്. അവളൊന്നു തുമ്മിയാല്‍ അയാള്‍ ജീവന്‍ കളയും. ഓര്‍ത്തപ്പോള്‍ നെഞ്ചുരുകുന്നതു പോലെ തോന്നി. എത്രമാത്രം ഞാന്‍ അയാളെ സ്‌നേഹിച്ചിരുന്നു.അയാളകന്നു പോയപ്പോള്‍ തലയിണയും ഷീറ്റും കണ്ണീരില്‍ കുതിര്‍ത്ത എത്ര ദിവസങ്ങള്‍ തള്ളി നീക്കി. ഈശ്വരന്‍ പോലും കൈവിട്ടു എന്നു ദു:ഖിച്ചു.പലപ്പോഴും കുറ്റപ്പെടുത്തി.
ഇപ്പോള്‍ ഒരു വികാരവുമില്ല.സ്‌നേഹം മിഥ്യയാണെന്ന തോന്നല്‍. സ്‌നേഹവും ദേഷ്യവും വാശിയും എല്ലാം മാസങ്ങളോളം ഉതിര്‍ന്ന ചുടു കണ്ണീരില്‍ ആവിയായി മാറിയിരിക്കും.ഉയര്‍ന്നു വന്ന ഏങ്ങലുകളെ തടഞ്ഞുനിര്‍ത്തി വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ ആശ്വാസത്തിന്‍റെ സ്വരം എന്ന പോലെ അടുത്ത പള്ളിയില്‍ നിന്നും ആരാധനയുടെ മണിമുഴക്കം കേട്ടു. അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികളെ നോക്കി മനസ്സു മന്ത്രിച്ചു..."അയാള്‍ വരും".
എന്‍റെ പ്രീയപ്പെട്ട കള്ളന്‍
സാറാ.ജി
മനസ്സിന് വിഷമം ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ ആ പള്ളിയില്‍ പോയി പ്രാര്‍ത്‌ഥിക്കുമായിരുന്നു. അന്നൊരു തിങ്കളാഴ്‌ച ദിവസം. മനസ്സിനെ അലട്ടിയ എന്തൊക്കയോ സംഭവങ്ങള്‍.ഓഫീസ് കഴിഞ്ഞ് നേരെ സ്‌ക്കൂട്ടറില്‍ കയറി അവിടേക്കു പോയി. യുണിവേഴ്‌സിറ്റി ലൈബ്രറിയുടെ മുമ്പില്‍ വണ്ടി നിര്‍ത്തിയിട്ട് എന്‍റെ കൈയിലിരുന്ന ബാഗും വണ്ടിയുടെ താക്കോലുമെടുത്തു പള്ളിയുടെ പടികള്‍ ഞാന്‍ സാവധാനം കയറി. ദു:ഖങ്ങള്‍ ഭുമിയില്‍ നിന്ന് അകന്നു പൊയിട്ടൊ.. പരിഹാരം വേറെ ഉണ്ടായിട്ടൊ.. എന്തോ.. അവിടെ ആരുമില്ലായിരുന്നു. ആളൊഴിഞ്ഞ ആലയം സ്വസ്ഥമായ എന്‍റെ പ്രാര്‍ത്‌ഥനക്ക് ആക്കം കൂട്ടി. പള്ളിയുടെ ഇടത്തു വശത്തുള്ള ആ ക്രൂശിത രൂപത്തിന്നു മുന്നില്‍ ഭാരങ്ങള്‍ ഇറക്കി വെക്കവെ കണ്ണുനീര്‍ ചാലുകള്‍ എന്നില്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അല്‌പസമയം പള്ളിയിലെ ബഞ്ചില്‍ കണ്ണകളടച്ചു നിര്‍വികാരയായി ഇരുന്ന എന്‍റെ മനസ്സില്‍ ആശ്വാസത്തിന്‍റെ ഒരു പച്ചപ്പു കടന്നു വന്നു.ഒരു ദീര്‍ഘനിശ്വാസത്തോടെ, മനസ്സിനേറ്റ കുളിര്‍മയോടെ പോകാനെഴുന്നേറ്റ ഞാന്‍ ഞെട്ടിപ്പൊയി. എന്‍റെ ബാഗ് കാണ്മാനില്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും മുകളിലും താഴെയും എല്ലാം നോക്കി. എന്തൊരു മായം. ശൂന്യമായ ആ പള്ളിയില്‍ ഞാനും ദൈവത്തിന്‍റെ പ്രതിരൂപങ്ങളും മാത്രം. ഞാന്‍ താഴേക്കു ഓടി. അവിടെ നിന്നവരൊടൊക്കെ ചോദിച്ചു ആരെങ്കിലും എന്‍റെ ബാഗുമായി പോകുന്നതു കണ്ടോ?. തലസ്ഥാനത്തെ തിരക്കുകളില്‍ ശ്വാസം വിടാതെ ഓടുന്നവരുടെ മുമ്പില്‍ എന്‍റെ ചോദ്യം കാറ്റത്തെ ഒരു ഇല പോലെ പറന്നു പോയ്‌ക്കൊണ്ടിരുന്നു.
ഒരു നിമിഷം പള്ളിയുടെ പടിയില്‍ തളര്‍ന്നിരുന്ന ഞാന്‍ പലതും ചിന്തിച്ചു. പത്തു പതിനഞ്ചു വര്‍ഷമായി സൂക്ഷിച്ചു വെച്ചിരുന്നപലഡോക്കുമെന്‍റസ്, ഒരു കുട, ഇരുന്നൂറു രൂപാ അങ്ങനെ പലതും. അതൊക്കെ പോകട്ടെ.. ഞങ്ങളുടെ ബെഡ്‌റൂമിന്‍റെ താക്കോല്‍. എന്തു ചെയ്യണ മെന്നറിയാതെ നിസ്സഹയായിരുന്ന എന്‍റെ മുന്നില്‍ ആശ്വാസത്തിന്‍റെ ഒരു ചെറു തിരി നാളമായി സ്‌ക്കൂട്ടറിന്‍റെ താക്കോല്‍ എന്നെ നോക്കി പുഞ്ചിരിച്ചു. വേഗം ഞാന്‍ പള്ളിയിലെ സൈഡ് റൂമില്‍ ചെന്നു അവിടെ ഇരുന്ന ആളിനോട്, കപ്യാരാണെന്നു തോന്നുന്നു ഉണ്ടായ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു "ഇന്നു വരെ ഇതു പോലെ ഒരു സംഭവം ഉണ്ടായിട്ടില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ പറയാം."
പതുക്കെ സ്‌ക്കൂട്ടറുമെടുത്തു അടുത്ത കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് നൂറു രൂപായും വാങ്ങി ഞാന്‍ വീട്ടിലേക്ക് പോയി.കേട്ടവരെക്കെ പറഞ്ഞു"സാരമില്ല. തിരിച്ചു കിട്ടാത്തതൊന്നും നഷ്ടപ്പെട്ടില്ലല്ലോ."അതു തന്നെയായിരുന്നു എന്‍റെയും ആശ്വാസം.
മൂന്നു ദിവസം കഴിഞ്ഞു- അന്നു വ്യാഴാഴ്‌ച രാത്രി പത്തനംതിട്ടയില്‍ ജോലിയുള്ള എന്‍റെ ഭര്‍ത്താവും ദുബായില്‍ ജോലിയുള്ള ചേട്ടനും(ചേച്ചിയുടെ ഭര്‍ത്താവ്) കൂടി രാത്രി പത്തു മണിയായപ്പൊള്‍ വീട്ടില്‍ വന്നു. അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് ചേട്ടന് എയര്‍പോര്‍ട്ടില്‍ പോകണം. ഒമ്പതു മണിക്കാണ് ദുബായ് ഫൈളറ്റ്. ബാഗ് സംഭവം ഒക്കെ ഞാന്‍ അവരെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. എന്‍റെ അശ്രദ്ധയെ ചോദ്യം ചെയ്‌ത ഭര്‍ത്താവിനോട് തിരിച്ചു കിട്ടാത്തതൊന്നും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന മറുപടിയും കൊടുത്തു. അത്താഴം ഒക്കെ കഴിഞ്ഞു ഏകദേശം പതിന്നൊന്നര മണിയായിക്കാണും ചേട്ടന്‍ പറഞ്ഞു. "എന്‍റെ പാസ്‌പോര്‍ട്ടും ടിക്കറ്റും തരൂ. രാവിലെ എടുത്തു വെക്കാന്‍ സമയം കാണില്ല. "ടിക്കറ്റ് കണ്‍ഫര്‍മേഷനു വേണ്ടി എയര്‍ ഇന്‍ഡ്യ ഓഫീസില്‍ കാണിക്കാന്‍ ചേട്ടന്‍ അവ രണ്ടു ആഴ്‌ച മുന്‍പു എന്നെ ഏല്‌പിച്ചിരുന്നു. പാസ്‌പോര്‍ട്ടും ടിക്കറ്റും എടുക്കാന്‍ വേണ്ടി അലമാര തുറന്ന ഞാന്‍ ഞെട്ടിത്തെറിച്ചു നിന്നു പോയി. കണ്‍ഫര്‍മേഷനു കൊണ്ടു പോയ ഞാന്‍ അതു ബാഗില്‍ നിന്നും തിരിച്ചെടുത്തിരുന്നില്ല.അക്കാര്യം ഞാന്‍ മറന്നേ.... പോയിരുന്നു. നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി. എന്തു ചെയ്യണമെന്നറിയാതെ ജീവഛവമായി നിന്ന ഞാന്‍ വിക്കി വിക്കി പറഞ്ഞു. "അത് കളഞ്ഞു പോയ ബാഗിലാണ്. "ചേട്ടന്‍ പറഞ്ഞു"ചുമ്മാ തമാശ കളിക്കാതെ എടുത്തു കൊണ്ടു വാ."
എങ്ങനെ ഞാന്‍ പറഞ്ഞു വിശ്വസിപ്പിക്കും.ബാഗ് കളഞ്ഞിട്ടു മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു. തളര്‍ന്നും കരഞ്ഞും നിന്ന ഞാന്‍ ഒരു വിധത്തില്‍ അവരെ ഞാന്‍ പറഞ്ഞത് സത്യമാണെന്നു ധരിപ്പിച്ചു. ചേട്ടന്‍ ആകെ നിര്‍ജ്ജീവ അവസ്ഥയിലായി. ചിരകാല അഭിലാഷമായ വീടു പണി നടന്നു കൊണ്ടിരിക്കുന്നു, കല്യാണ പ്രായമെത്തിയ മകള്‍, ലക്ഷങ്ങള്‍ കോഴ കൊടുത്ത ബെല്‍ഗാമില്‍ മെഡിസിനു പഠിക്കുന്ന മകന്‍.എല്ലാറ്റിനും അത്താണി ഈ ജോലിയാണ്. ഇനിയും ഒരു പാസ്‌പോര്‍ട്ടും വിസയും സമ്പാദിച്ച് ചെല്ലുമ്പോഴേക്കും ജോലി നഷ്ടപ്പെട്ടിരിക്കും.ദുബായിലുള്ള ചേച്ചിയെ വിളിച്ച് പാസ്‌പോര്‍ട്ടിന്‍റെ കോപ്പി വെള്ളയമ്പലത്തുള്ള ഒരു ടെലിഫോണ്‍ ബൂത്തിലേക്ക് ഫാക്‌സ് അയക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭയങ്കര വിഷമമായി. അതിലുമൊക്കെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഞാന്‍. ഞങ്ങളുടെ അടുത്ത ഫ്രണ്ടായ സണ്ണിയെ വിളിച്ചു കാര്യങ്ങള്‍ ഒക്കെ പറഞ്ഞു.
"നമുക്കു രാവിലെ പോയി ഫാക്‌സും വാങ്ങി എയര്‍ ഇന്‍ഡ്യ ഓഫീസില്‍ ചെന്ന് വിവരവും പറയാം. അല്ലെങ്കില്‍ ആരെങ്കിലും കള്ളപാസ്‌പോര്‍ട്ടുണ്ടാക്കി പൊയ്‌ക്കളഞ്ഞാലോ"സണ്ണി പറഞ്ഞതില്‍ കാര്യമുണ്ടെന്നു തോന്നി. അന്നു രാത്രി നിദ്രാദേവി എന്‍റെ കണ്‍പോളകളെ തഴുകിയതേയില്ല. അതിരാവിലെ എഴുന്നേറ്റു ഞങ്ങള്‍ നാലു പേരും എയര്‍ ഇന്‍ഡ്യ ഓഫീസില്‍ ചെന്നു. അവര്‍ പറഞ്ഞു ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. മരവിച്ച മനസ്സുമായി കാറിലേക്കു തിരികെ കയറിയ ഞങ്ങളുടെ ഇടയില്‍ മൂടിയിരുന്ന മൂകാന്തരീക്ഷത്തിന്നു വിരാമമിട്ടു കൊണ്ട് സണ്ണി പറഞ്ഞു "നമുക്ക് പള്ളിയില്‍ ചെന്നു അച്ചനോടു പറയാം ഇങ്ങനെയുള്ള മോഷണങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്ന്" പള്ളിയില്‍ ചെന്നപ്പോള്‍ അച്ചന്‍ അവിടെയില്ല. എന്നെ കണ്ടതേ കപ്യാര്‍ പറഞ്ഞു "ബാഗിനെപ്പറ്റി യാതൊരു വിവരവുമില്ല. "ഞാന്‍ പറഞ്ഞു കളഞ്ഞു പോയ ബാഗില്‍ എന്‍റെ ചേട്ടന്‍റെ വിസ അടിച്ച പാസ്‌പോര്‍ട്ടും ടിക്കറ്റും ഉണ്ടായിരുന്നു. അതു അച്ചനെ കണ്ടു പറയാനാണ് വന്നത്. ഉടനെ അയാള്‍ ചോദിച്ചു."പാസ്‌പോര്‍ട്ട് എവിടെയുള്ളതാണ്.""പത്തനംതിട്ടയില്‍""ഒരു പാസ്‌പോര്‍ട്ടും ടിക്കറ്റും യേശുവിന്‍റെ ക്രൂശിതരൂപത്തിന്നു മുന്‍പില്‍ ഇന്നലെആരോ കൊണ്ടു വെച്ചിരുന്നു. വല്ല കേസോ മറ്റോ ഉള്ളതാണെങ്കില്‍ പോലീസിനെ ഏല്‌പിക്കാമെന്നു കരുതി. ഇതാണോ എന്നു നോക്കൂ "അദ്ദേഹം പറഞ്ഞു.
പാസ്‌പോര്‍ട്ടു തുറന്നു നോക്കിയ ഞാന്‍ ഉറക്കെ കരഞ്ഞു. ഞാന്‍ എങ്ങനെ കരയാതിരിക്കും. തളര്‍ന്ന് കുഴഞ്ഞു വീണു പോകുമെന്ന് കരുതിയ എന്നെ താങ്ങിയ എന്‍റെ ദൈവത്തിന് ഒരായിരം നന്ദി കരേറ്റിക്കൊണ്ട് ഞാന്‍ ക്രൂശിതരൂപത്തിന്നു മുന്‍പില്‍ കവിണ്ണു വീണു. ഒപ്പം ഞാനാരെന്നറിയാതെ എന്നോട് അല്‌പം കരുണ,ദയ കാട്ടി അതു തിരിച്ചു തന്ന കള്ളനോട്, ഇല്ല അങ്ങനെ വിളിക്കാന്‍ പറ്റില്ല. ഇന്നെനിക്ക് അയാള്‍ അത്ര മാത്രം പ്രീയപ്പെട്ടവനാണ്. ടിക്കറ്റുകള്‍ എല്ലാം ലോട്ടറി ടിക്കറ്റു പോലെ കീറിയിരുന്നു. അതു ഒട്ടിച്ചു വെച്ച് എന്‍റെ ചേട്ടന്‍ കൃത്യം ഏഴു മണിക്ക് എയര്‍ പോര്‍ട്ടില്‍ പോയി അവിടെ നിന്നും ഒമ്പതു മണിക്ക് ദുബായിലേക്ക് പറന്നു. ഇന്നു ചേട്ടന്‍റ എല്ലാ സ്‌പനങ്ങ ളും സാക്ഷാത്‌ക്കാരമായി.
എന്‍റെ പ്രീയപ്പെട്ട കള്ളാ നിനക്കു നന്ദി.

ആഗ്രഹം !
സാറാ.ജി
ഇല്ല . ഞാന്‍ വരില്ല. ക്രിസ്‌തുമസിന് അമ്മ വിളിച്ചപ്പോള്‍ തീര്‍ത്തും പറഞ്ഞു. ഈ മനോഹരമായ സാമ്രാജ്യം വിട്ട് എങ്ങനെ പോകും. കഴിഞ്ഞ വര്‍ഷം അപ്പാ ക്ഷണിച്ചപ്പോഴും പോയില്ല. അപ്പായ്‌ക്കു എന്നെ എന്തിരിഷ്‌ട്ടമായിരിന്നു എന്നോ. എന്നിട്ടും പോകാന്‍ തോന്നിയില്ല.
എന്താണാവോ എനിക്കു മാത്രം പോകാന്‍ വിഷമം. എല്ലാവരും പോയി. മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ഒക്കെയായി എത്രയോ പേര്‍. പാവം ടോണിക്കുട്ടി, ആകെ കാണാന്‍ വരുന്ന ഒരു പേരക്കിടാവ് അവന്‍ മാത്രമാണ്. ഓര്‍മ്മ ശരിയാകുന്നില്ല. അല്ലെങ്കില്‍ പോയവരുടെഒരു നീണ്ട പട്ടിക തന്നെ തയ്യാറാക്കമായിരുന്നു. വയസ്സ് ഇരുന്നുറു കഴിഞ്ഞിട്ടും ഒന്നിനും ഒരു പ്രയാസവുമില്ല. ദൈവം സഹായിച്ച് എല്ലാം ഉണ്ട്.വേണ്ടപ്പെട്ടവരെല്ലാം പോയി. എന്നിട്ടും ആരുമില്ല എന്ന തോന്നലില്ല. തലമുറകള്‍ എത്ര കഴിഞ്ഞു.ഈ ലോകത്തിനു വന്ന മാറ്റം.അഞ്ചു വയസ്സുള്ളപ്പോള്‍ സ്‌ളേറ്റും പെന്‍സിലും പിടിച്ച് സ്‌കൂളില്‍ പോയത് ഇപ്പോഴും ഓര്‍ക്കുന്നു.ഇന്നോ..കൊച്ചു കൊച്ചു..കൊച്ചു.. മക്കളാരും സ്‌കൂളില്‍ പോകുന്നില്ല. എല്ലാവര്‍ക്കും കമ്പുട്ടര്‍ ഉണ്ട്. ആരും സ്‌കൂളില്‍ പോകുന്നില്ല. എല്ലാവരും ഭയങ്കര ബിസി ആണ്. ചെറിയ പ്രായത്തില്‍ തന്നെ എന്തു കാശാണ്. ആറുവയസ്സുകാരന്‍ അബ്രഹാം ചൊവ്വായില്‍ പോയി വന്ന കഥകള്‍ കേട്ടിട്ട് കൊതിയാവുന്നു. എന്നെ കൊണ്ടു പോകാമെന്ന് ഏറ്റിട്ടുണ്ട്. എന്നാണാവോ എന്തോ... അവനു ഞാന്‍ ഉണ്ടാക്കി കൊടുത്ത അവലോസ് ഉണ്ട അവന്‍ തിന്നില്ല. പകരം തന്ന ചൊവ്വ സ്വീറ്റസിന് എന്തൊരു രുചിയായിരുന്നു. ഞാന്‍ എങ്ങനെ അവനെ കുറ്റപ്പെടുത്തും...
എന്തെല്ലാം അസുഖകളായിരുന്നു. ഒരു പൂ ഇറുക്കുന്ന ലാഘവത്തോടെ ഡോക്‌ടറുമാര്‍ എല്ലാം മാറ്റിയില്ലേ. ഗുളികകള്‍ എല്ലാം നിര്‍ത്തിയിട്ട് കാലം എത്രയായി. ഇപ്പോഴും ഒരു നാല്‌പതു വയസ്സിന്‍റെ ആരോഗ്യമുണ്ട്. പ്രായം തോന്നുന്നതേയില്ല.
റോയിച്ചന്‍ മിനിയെ കൊണ്ടു പോകാന്‍ വന്നപ്പോള്‍ വിളിച്ചപ്പോഴും ഇതു തന്നെയാണ് പറഞ്ഞത്. എങ്ങനെ ഞാന്‍ വരും. ഈ ലോകത്തിന്‍റെ ദിനം തോറുമുള്ള ഉയര്‍ച്ച കണ്ടിട്ട് എനിക്ക് വരാന്‍ തോന്നുന്നില്ല. എനിക്കു ഇനിയും ജീവിക്കണം.ഒരു മുന്നൂറു വര്‍ഷമെങ്കിലും. പണ്ടേ ഞാന്‍ പറയാറുണ്ടായിരുന്ന ആഗ്രഹമല്ലേ.നിര്‍ബന്‌ധിക്കരുത്.
പത്തു മക്കളെ പ്രസവിച്ച വിഷമം ഓര്‍ക്കുമ്പോള്‍ ഈ കാലത്തു ജനിച്ചിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നു. ഇന്നായിന്നിരുന്നെങ്കില്‍ കുഞ്ഞുങ്ങളെല്ലാം മേശപ്പുറത്തെ പെട്ടിയില്‍ ജനിച്ചേനേം. വളര്‍ത്താനാണെങ്കില്‍ ഇഷ്‌ടം പോലെ റോബേര്‍ട്ടസും. എന്തൊരു ഭാഗ്യം. അങ്ങു പോയവര്‍ക്കു ഒന്നും ഇതൊന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി.
പക്ഷേ ഇനിയും പോയേ പറ്റു. അല്ലെങ്കില്‍ അവരെന്നെ വലിച്ചുകൊണ്ട് പോകും. എത്ര തവണ പറഞ്ഞതാണ് വരുന്നില്ല എന്ന്. മക്കളായി പോയില്ലേ. ഇനിയും എതിര്‍ക്കാന്‍ പറ്റില്ല. ആയിരം വര്‍ഷം കണ്ടാലും കൊതി തീരാത്ത, ഓരോ ദിവസവും പുതിയ പുതിയ ടെക്‌നോളജിയുമായ വരുന്ന സുന്ദരമായ ഈ ലോകമാകുന്ന ഭവനം വിട്ടു പോകാന്‍ എനിക്കു എങ്ങനെയാണ് സാധിക്കുക. എനിക്കു പോകാന്‍ മടിയാണ്. ഒരോന്നോര്‍ത്തിരന്നപ്പോള്‍ നിദ്രയുടെ മന്ദമാരുതന്‍ കണ്‍പോളകളെ തഴുകുന്നുതുപോലെ തോന്നി.
അതാ എന്നെ കൊണ്ടു പോകാന്‍ അവര്‍ വന്നു കഴിഞ്ഞു. എനിക്കു പോകാന്‍ നേരമായി.ഞാന്‍ പോകട്ടെ.
എന്തൊരു ജനക്കുട്ടം..എത്ര പേരാണ് എന്നെ സ്വീകരിക്കാന്‍ വന്നിരിക്കുന്നത്. അപ്പ, അമ്മ, സഹോദരങ്ങള്‍, എന്‍റെ പ്രീയ ഭര്‍ത്താവ്, പുന്നാര മക്കള്‍, ഏകദേശം പത്തു തലമുറകളിലായി വരുന്ന ,എന്‍റെ കൊച്ചു മക്കള്‍.. അനേകം പേര്‍. മക്കള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇത്ര നാളും ചെല്ലാത്തതിന് പരാതി പറഞ്ഞു. ഞാന്‍ പറഞ്ഞു.ടമക്കളെ എന്തിനാ എന്നെ നിര്‍ബന്‌ധിച്ചത്. ഒരു അഞ്ഞുറു വര്‍ഷമെങ്കിലും അമ്മ ഭുമിയില്‍ ജീവിക്കയില്ലായിരുന്നോ?ട
അപ്പോള്‍ എന്‍റെ പ്രീയപ്പെട്ട സീമന്തപുത്രന്‍ പറഞ്ഞു.
ടഅങ്ങോട്ടു നോക്കൂ. അമ്മ കഴിഞ്ഞ ഇരുന്നുറു വര്‍ഷം കണ്ടതും ഇനിയും വരാനിരിക്കുന്നതുമായ എല്ലാ പുതിയ ടെക്‌നോളജിയും ഇവിടെ ഉണ്ട്. സൂര്യനും ചന്ദ്രനും എല്ലാ നക്ഷത്ര സമൂഹത്തിന്‍റെയും രഹസ്യം ഇവിടെയാണ്. സമസ്‌ത ലോകത്തിന്‍റെയും ഉറവിടമായ ഈശ്വരന്‍റെ കൈവേലയാണ് ഇതെല്ലാം. ഇവിടെ അമ്മക്കൂ ഏതു ടെക്‌നോളജിയും കാണാം.
പെട്ടെന്ന് ഉറക്കെ കരഞ്ഞ് ഞാന്‍ ഞെട്ടിയുണര്‍ന്നു. നോക്കിയപ്പോള്‍ മോള്‍ ട്യഷന്‍ കഴിഞ്ഞ് വിളിക്കുന്നു.
ഇളിഭ്യയായി ഉണര്‍ന്ന, എന്‍റെ മനസ്സില്‍ ഒരു നാണക്കേട് തോന്നി.
അഞ്ഞുറു വര്‍ഷം ജീവിക്കാനുള്ള, എന്‍റെ...ഒരാഗ്രഹമേ.
Thursday, November 22, 2007
എന്റമ്മേ കള്ളന്‍ !! - ഇന്ദുശേഖര്‍ എം എസ്
"നിലാവില്‍ യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു... "
ദല്‍ഹിയിലെ മയൂര്‍ വിഹാറിലെ ഫ്ലാറ്റിലിരുന്നു ലാലേട്ടന്റെ ആറാം തമ്പുരാന്‍ കാണുകയാണ്.
നവംബറിന്റെ അവസാന ദിവസങ്ങള്‍... തണുപ്പ് തകര്‍ക്കുന്നു.
ലോഥി റോഡിലെ ഓഫീസിലെ പണി കഴിഞ്ഞ് ഒരു മണിക്കൂര്‍ ബസ് യാത്ര ചെയ്തു് ഇങ്ങെത്തും പോഴേക്കും ക്ഷീണം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തോമസിന്റെ ന്യൂ കേരളാ റെസ്റ്റോറന്റില്‍ നിന്നും കഴിച്ച ഊണും ചിക്കന്‍ കറിയും ദഹിക്കുവാന്‍ സമയമെടുക്കും! അതുകൊണ്ട് ടിവിയുടെ മുന്നിലേക്ക് ശരീരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ട്, നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ഒപ്പിക്കന്നതെങ്ങനെയെന്ന ചിന്തയില്‍ എന്നത്തേയും പോലെ മനസ്സിനെ മേയാന്‍ വിട്ടു.
ഈ തോമസിന്റെ ക്യാരക്ടര്‍ എനിക്ക് വളരെ ഇഷ്ടമാണ് കേട്ടോ ! 'സാറേ... നല്ല പോത്തിറച്ചി ഉണ്ട് എടുക്കട്ടെ ?' എന്ന ചോദ്യത്തില്‍ വെറും ബിസിനസ്സ് തന്ത്രം മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി, കാരണം ചിലപ്പോള്‍ ഒരു ഫിഷ് ഫ്രൈ കൊണ്ടു വാ എന്ന നിര്‍ദ്ദേശത്തിന് പ്രതികരണം, വളരെ അടുത്തു വന്നു സ്വകര്യമായി 'വേണ്ട സാധനം അത്ര ശരിയല്ല...' എന്നായിരിക്കും ! ഇതേ സാധനം അടുത്ത ടേബിളില്‍ ഏതെങ്കിലും ഹിന്ദിക്കാരന്‍ വെട്ടി വിഴുങ്ങുന്നുണ്ടാകും... ഓഫീസില്‍ പോലും പബ്ലിക്കായി അധോവായു വിക്ഷേപിച്ച് അന്തരീക്ഷമലിനീകരണം നടത്താന്‍ മടിക്കാത്ത തനി ദില്ലീ വാലകള്‍ക്ക് തോമസ് വക സ്പെഷ്യല്‍... അല്ല പിന്നെ...
എങ്ങനെയുണ്ട് മലയാളികളുടെ സ്വന്തം തോമസ്സ് ? മകന് ഒരു വയസ്സായപ്പോള്‍ നടത്തിയ ബര്‍ത്ത് ഡേ പാര്‍ട്ടി കിടിലമാക്കിക്കളഞ്ഞു ഈ തോമസ് !
"എടാ ചെങ്കളം മാധവാ... നിന്നെക്കുറിച്ച് ഞാന്‍ കേട്ടു... പോയി ആളെ കൂട്ട് ... ഞാന്‍ വരും..."
ഇടയ്കൊന്ന് മയക്കത്തിലേക്കു വഴുതിയ മനസ്സൊന്നുണര്‍ന്നു. ജഗന്നാഥന്‍ രോമാഞ്ചം കൊള്ളിക്കുവാന്‍ തുടങ്ങുന്നു. ഇവിടുത്തെ പ്രധാന കേബിള്‍ ടിവി ഓപ്പറേറ്റര്‍ മലയാളിയാണ്. ചില കടകളുടെ പേരു പോലും മലയാളത്തില്‍ കാണാം. കൈരളി സ്റ്റോറും ഡോ. വി. കെ. ജി. നായരും ഹോമിയോ ഡോ. രാജപ്പനും ഇവിടുത്തേ മലയാളികളുടെ മാത്രമല്ല മറ്റെല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്.
മണി പതിനൊന്നാകുന്നു. ഭാര്യയ്ക്ക് നാട്ടില്‍ ജോലികിട്ടിയതിനു ശേഷം കുറച്ച് നാളായി ഈ ഫ്ലാറ്റില്‍ ഒറ്റയ്ക്കാണ്. പേടിയില്ല... മുകളിലും താഴേയും എതിരെയും എല്ലാം മലയാളി ഫാമിലികളാണ് താമസം.
ജഗന്നാഥനും ചെങ്കളവും മഴയത്ത് പോരു തുടങ്ങുവാനുള്ള ഒരുക്കമാണ്.
ലാലേട്ടന്റെ സൂക്ഷ്മ ഭാവങ്ങള്‍ കണ്ടെത്താനുള്ള ആ ജിജ്ഞാസ ഉണര്‍ന്നു. ആ വിരലുകളും അഭിനയിക്കുകയാണോ? ജഗന്നാഥന്റെ ബുള്ളറ്റിന്റെ ക്ലോസപ്പ് !
വയറിലൊരു കാളല്‍... ചെങ്കളത്തിനല്ല...എനിക്ക് ! ഇരിക്കുന്ന കസേരയ്ക് പിറകില്‍ ആരോ ഒരാള്‍ ഉണ്ട് ! മാനസികമായി തളര്‍ത്തുവാന്‍ കസേര പിടിച്ചു കുലുക്കുകയാണ്...
ഏയ് ഒന്നുമില്ല... സ്വയം ന്യായീകരിക്കുവാന്‍ ശ്രമിച്ചു.
തിരിഞ്ഞു കസേരക്ക് പിറകിലേക്ക് നോക്കുവാന്‍ ധൈര്യം പോരാ... പുറത്തേ തണുപ്പ് കരളിലേക്ക് അടിച്ച് കയറുന്നത് പോലേ !
എന്റമ്മേ കള്ളന്‍ !! ഏതാണ്ട് ഉറപ്പായി...
ഒന്നുമറിയാത്തതു പോലെ രക്ഷയ്ക്കായി ജഗന്നാഥനെ നോക്കി...
എന്താണീ കാണുന്നത്... ജഗനും ചെങ്കളവും ടിവിയൂം സ്റ്റാന്റും എല്ലാം കിടന്നു കുലുങ്ങുന്നു...
ഒരുള്‍ക്കിടിലത്തോടെ മനസ്സിലായി... കള്ളനല്ല കുലുക്കിയത്... ജഗന്‍ തന്നെയായിരുന്നു... സാക്ഷാല്‍ ജഗന്നാഥന്‍ ! സര്‍വ്വേശ്വരന്‍ ! ഡല്‍ഹി ഉള്‍പ്പെടുന്ന ഭുമിയില്‍ പിടിച്ചു കുലുക്കുകയായിരിന്നു !
വളരെ പതിഞ്ഞ ആവൃത്തിയിലുള്ള ഒരു കല പില ശബ്ദം കേള്‍ക്കുന്നുണ്ട് . ഫ്ലാറ്റ് സമുച്ചയം ഒന്നാകെ കുലുങ്ങുന്ന ശബ്ദമാണ്. ആദ്യ അനുഭവമായതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പതറിയെങ്കിലും പെട്ടെന്ന് ടിവി ഓഫ് ചെയ്ത് കതക് തുറന്ന് വരാന്തയിലേക്ക് ഇറങ്ങി. അതാ അടുത്ത ഫ്ലാറ്റുകളിലുള്ള എല്ലാവരും ധൃതിയില്‍ വെളിയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു. അതിലൊരാള്‍ എന്റെ അമ്പരപ്പ് കണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു...
ഭൂമികുലുക്കം !
നേരെ എതിരെയുള്ള ഫ്ലാറ്റില്‍ ഓഫിസില്‍ തന്നെയുള്ള സദാനന്ദനണ്ണനും കുടുംബവുമുണ്ട്. കതകില്‍ തട്ടി കാര്യം പറഞ്ഞു. ഞങ്ങളെല്ലാവരും പുറത്തിറങ്ങി റോഡില്‍ നില്‍പ്പായി. ഷര്‍ട്ട് ഇട്ടിട്ടില്ലെങ്കിലും തണുപ്പ് അറിയുന്നില്ല. കുറച്ചു നേരം അങ്ങനെ എല്ലാവരും നിന്ന ശേഷം ഓരോരുത്തരായി മസില് പിടിച്ച് മാളങ്ങളിലേക്ക് മടങ്ങി.
ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു കാണും. ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കട്ടിലിനൊരാട്ടം.
എന്റമ്മേ കള്ളന്‍ !! അറിയാതെ പറഞ്ഞു പോയി
ഗുജറാത്തിലെ ഭുജിനെ തകര്‍ത്തെറിഞ്ഞ ദിവസമായിരുന്നു അന്ന്
ശംഭോ മഹാദേവാ !

Subscribe to:
Posts (Atom)